പിച്ചളച്ചേങ്കില
ഭരതക്ഷേത്രം
Pichala Chengila (Bharatha Kshethram)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:32.
 

പിച്ചളച്ചേങ്കില വലംകൈയ്യിൽ ഉയർത്തി
പീതാംബരം ഞൊറിഞ്ഞരയിൽ ചുറ്റീ
ഉണ്ണായിവാര്യരുടെ കഥകളിപ്പദം പാടി
വന്നാലും ധനുമാസപൗർണ്ണമാസീ
(പിച്ചള...)

പുത്തിലഞ്ഞിച്ചില്ലകൾ മെയ് നിറയെ പൂത്തിറങ്ങി
പുഷ്പമദം പെയ്തു വീഴും യാമം ഇത്
പുഷ്പിണീ ഗന്ധർവയാമം
താഴ്ത്തിക്കുമ്മിയടിക്കെടീ പെണ്ണേ തൈമുല്ലപ്പെണ്ണേ
തങ്കവിളക്കു കൊളുത്തടീ പെണ്ണേ താഴമ്പൂപ്പെണ്ണേ
രോഹിണിപ്പൂപ്പന്തലില് ചന്ദ്രമുഖീ രാത്രി തൻ
മോഹിനിയാട്ടത്തിനിന്നരങ്ങേറ്റം ഇന്നരങ്ങേറ്റം
(പിച്ചള...)

മന്മഥന്റെ വില്ലിലെ ഞാൺ ചരടിൽ നിന്നുതിരും
മാലതിപ്പൂവമ്പു കൊള്ളും യാമം ഇത്
പുഷ്പിണീ ഗന്ധർവയാമം
അമ്മാനപ്പന്തടിക്കടീ പെണ്ണേ പൊന്മാനപ്പെണ്ണേ
അല്ലിമുളംകുഴലൂതടീ പെണ്ണേ ആരോമല്‍പ്പെണ്ണേ
ആലീമാലീമണപ്പുറത്തെ അംശുമതീ രാത്രി തൻ
ആതിരാനൃത്തത്തിന്നിന്നരങ്ങേറ്റം ഇന്നരങ്ങേറ്റം
(പിച്ചള...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts