നാലുകെട്ടിൽ വളർന്നു
കൂട്ടു കുടുംബം
Naalukettil Valarnnu (Koottu Kudumbam)
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.
 

നാലുകെട്ടിൽ വളർന്നു വന്നൊരു
ഗ്രാമകന്യകയാണു ഞാൻ
സോമവാരവ്രതങ്ങൾ നോൽക്കുന്ന
ഗ്രാമകന്യകയാണു ഞാൻ
(നാലുകെട്ടിൽ ...)


സ്വപ്നഹംസങ്ങൾ ദൂതിനെത്തിയ
പുഷ്പമംഗല്യ രാത്രിയിൽ
മൂകരാഗം തപസ്സിരുന്നൊരു
മാലതീമലരാണു ഞാൻ
(നാലുകെട്ടിൽ ...)

ഈ വിജനലതാനികുഞ്ജത്തിൽ
ഈ മനോഹരസന്ധ്യയിൽ
ദേവനെന്നെ വിളിച്ചുണർത്തുമോ
പ്രേമപൂജയ്ക്കെടുമോ
(നാലുകെട്ടിൽ ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts