വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എം ജി രവി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:28.
ദാഹം ദാഹം ദാഹമെന്തൊരു ദാഹം തണൽ മരമില്ല തടാകമില്ല തരിശുഭൂമി മരുഭൂമി ഇത് തരിശുഭൂമി മരുഭൂമി (ദാഹം..) പാതി വിടരും മുൻപേ പൂവുകൾ വാടിക്കൊഴിയുകയാണിവിടെ വാരിധി കാണും മുൻപേ നദികൾ വറ്റി വരളുകയാണിവിടെ (ദാഹം..) പൊയ് മുഖങ്ങളാൽ മാനവഹൃദയം പർദ്ദയണിയുകയാണിവിടെ മോഹങ്ങൾ അക്കരപ്പച്ചകൾ തേടി ദാഹിച്ചലയുകയാണിവിടെ (ദാഹം..) | |