വിണ്ണില്‍ പ്രാക്കള്‍
സുവർണ രേഖ
Vinnil praakkal (Suvarna Rekha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:18.
 
വിണ്ണിൽ പ്രാക്കൾ ഉയർന്നൂ മണ്ണിൻ പ്രാർത്ഥന പോലെ
കന്നിപ്പൂക്കൾ പോലെ (2)
ഓരോ നിറമാർന്നാഹാ
നിറമലർ മാല പോലെ തുള്ളിത്തുള്ളി
പറന്നു പോകൂ അശാന്ത ഹൃത്തിൻ
പ്രശാന്തി മന്ത്രാക്ഷരമായ്
ഉയരങ്ങളിലേക്കുയരൂ
ചൈത്രം നീട്ടും പാട്ടിൻ പല്ലവി
അലയായ് അലയായ് പടരുന്നതു പോൽ
ഒരു ശുഭഗീതം പോലെ
(വിണ്ണിൽ....)

ഇരുളിൽ ഞങ്ങൾ തേടിയ താരം ദൂരെ
ഭൂമിയിൽ ശാശ്വത ശാന്തി (2)
പാഞ്ഞു തമോമയ വീഥി
ആ...ആ...ആ....
നിങ്ങൾ പറന്നു പോം മംഗളമൊഴികൾ
പാഞ്ഞു തമോമയ വീഥി
ഭൂമിയിൽ ശാശ്വത ശാന്തി


താഴെയീ മേടുകൾ തോറുമേ
താളമിട്ടു പാടും നൂറു നൂറു മോഹങ്ങൾ (2)
ഉയിരിൽ സ്നേഹം പോലെ
വിണ്ണിൽ പ്രാക്കൾ ഉയർന്നൂ
ചൈത്രം നീട്ടും പാട്ടിൻ പല്ലവി
അലയായ് അലയായ് പടരുന്നതു പോൽ
ഒരു ശുഭഗീതം പോലെ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts