പാനപാത്രം
ദൈവപുത്രൻ
Panapaathram (Daivaputhran)
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജോയ് തോട്ടൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വിൻസെന്റ് ഗോമസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:14.
പാനപാത്രം എന്നില്‍ നിന്നും
എടുത്തു നീക്കണമേ - സദയം
എടുത്തു നീക്കണമേ

പാനപാത്രമിതെന്നില്‍ നിന്നും
എടുത്തു നീക്കണമേ - സദയം
എടുത്തു നീക്കണമേ
താതാ നിന്‍ തിരുവുള്ളമുണ്ടെങ്കില്‍
എങ്കില്‍ മാത്രം
(പാനപാത്രം )

പാരിതിരുളുന്നു - ചുറ്റും
പാപ കരിനാഗങ്ങളിഴയുന്നു (പാരിത് )
നിന്റെ ഇംഗിതം എന്താകിലും
ഏറ്റുവാങ്ങാന്‍ എന്റെ കൈകള്‍
നീട്ടി നില്‍ക്കുന്നു
(പാനപാത്രം )

ദേവാ നീ കനിയൂ - ഞങ്ങള്‍
തേടിയലയും ശാന്തി തന്നുറവേ (ദേവാ )
നിന്റെ തിരുവുള്ളം വിധിക്കുവതേറ്റു വാങ്ങാന്‍
എന്‍ ശിരസ്സ്‌ കുനിഞ്ഞു നില്‍ക്കുന്നു
(പാനപാത്രം )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts