നീട്ടിക്കൊയ്തേ
ആവണിപ്പൊന്‍പുലരി
Neetti Koythe (Aavani Ponpulari)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:13.

നീട്ടിക്കൊയ്തേ നിഴലിനു നീളം വെച്ചേ
തിന്തിമിത്താരോ തക തക തിന്തിമിതാരോ
കൊയ്ത്തരിവാളാലേ പെണ്ണേ മാടത്തു പോവാലോ
പുത്തരിനെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാല്ലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മെതിയ്ക്കൂല്ലാ
(നീട്ടിക്കൊയ്തേ...)

പഞ്ചാരിപ്പാടത്ത് വെള്ളം പൊങ്ങണ നേരത്ത്
ചെറുതോണിയിൽ കൊയ്യാൻ പോകാല്ലോ (2)
ചിരുതേവി ഓർത്തിരിക്ക് മലദൈവങ്ങൾ തുണച്ചാൽ
ഈയാണ്ടിൽ ഒരു കുഞ്ഞേ തരുമോ നീ തിന്തകംതാരോ
(നീട്ടിക്കൊയ്തേ...)

കുന്നോലി താഴത്ത് ഞാറു വെയ്ക്കണ നേരത്ത്
തിരുവോണത്തുമ്പീം തുള്ളാല്ലോ (2)
തിരുതാളി നീ മുറിയ്ക്ക് മറുകാര്യങ്ങൾ മറക്ക്
ഈയോണം ചെറുപെണ്ണിൻ കല്യാണോം പൊടിപൊടിയ്ക്കാം
(നീട്ടിക്കൊയ്തേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts