ഗന്ധര്‍വ്വ സംഗീത
ആവണിപ്പൊന്‍പുലരി
Gandharva sangeetha (Aavani Ponpulari)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനആർ കെ ദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:12.

ഗന്ധർവ സംഗീതയാമം (2)
ഉഷഃ സന്ധ്യാംബരം തുടുത്ത നേരം
വിന്ധ്യാവലി പതിക്കേകുവാൻ
സ്വർണ്ണ താംബാളത്തിൽ പുഷ്പഹാരം
തങ്ക സൂര്യകിരണ പുഷ്പഹാരം
ഗന്ധർവ സംഗീതയാമം

അമ്മ വസുന്ധര താലവുമേന്തി
പൊന്മകനെ വരവേൽക്കുവാൻ നിന്നു (2)
കുഞ്ഞുസുമങ്ങൾ സന്താനങ്ങൾ (2)
കണ്ണൂ തിരുമ്മിയുണർന്നേ നിന്നു
ഉത്സവാനന്ദലഹരിയിൽ പൂത്ത പൂക്കളങ്ങളിൽ വാസുരേ
ഹൃദയകമലമതിൽ ഉണരും ഇനിയ ദളമോ
വരുമവനു നിറമെഴുതി
(ഗന്ധർവ സംഗീതയാമം...)

മന്ദസമീരൻ ചാമരം വീശി
മന്നവനെ എതിരേൽക്കുവാൻ വന്നു (2)
മഞ്ഞു കണങ്ങൾ വൈഡൂര്യങ്ങൾ (2)
പുൽത്തുമ്പുകളിൽ ഉലഞ്ഞേ നിന്നു
ആവണിപ്പുടവ ചാർത്തിയെത്തുന്ന ഭൂമിദേവി നിൻ പുഞ്ചിരി
അഴകിലഴക് ചേർന്നൊഴുകുമധിക സുഖമോ
പകരുവതു മനസ്സുകളിൽ
(ഗന്ധർവ സംഗീതയാമം..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts