ഹേമന്ത
നദി
Hemantha (Nadhi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:11.
PALLAVI



ഹേ മന്ദഗാമിനി ഹേമന്തയാമിനി
വർണ്ണ വാസന്ത വാതായനം തുറക്കൂ
നിന്റെ അഭിരാമ സൗന്ദര്യമധു ചൊരിയൂ
(ഹേ മന്ദ ഗാമിനീ...)

അശ്വതി നക്ഷത്ര ഗോപുരങ്ങളിൽ
നിന്റെ ഹേമാലങ്കാര മണ്ഡപങ്ങളിൽ (2)
സ്വപ്നവും പ്രണയവും
ആകാശ പുഷ്പങ്ങളും വിൽക്കാറുണ്ടോ (2)
(ഹേ മന്ദഗാമിനീ...)

അമ്പലപ്പറമ്പിലെ ഏഴു നില പന്തലിൽ നിന്റെ
ആവണി തൊങ്ങലിട്ട പൂമുഖങ്ങളിൽ (2)
രാവിന്റെ കണ്മഷിയും
മൂവന്തി കുങ്കുമവും വിൽക്കാറുണ്ടോ (2)
(ഹേ മന്ദഗാമിനീ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts