പഞ്ച ഭൂതങ്ങളെ
പവിഴമല്ലി
Pancha Bhoothangale (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരിതപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:10.



പഞ്ചഭൂതങ്ങളെ ജിഝിലം തുള്ളിച്ചു
പന്ത്രണ്ടു പാത്രത്തില്‍ ഗുരുതി
കണ്ടറിയാത്തൊരു ബാധകള്‍ക്കൊക്കെയും
ചെണ്ടമേളത്തിന്‍റെ വരുതി
അമ്മ കണ്ടല്ലോ ദുരിതങ്ങള്‍ക്കറുതി
(പഞ്ചഭൂതങ്ങളെ)

കുരുത്തോലത്തോരണം തൂക്കിയ മാനത്ത്
ഗുരുതിവിളക്കുകള്‍ മിഴി തുറന്നു
നാക്കിലപ്പൂക്കില ചെമ്പുകള്‍ വാര്‍പ്പുകള്‍
നാഗപാലച്ചോട്ടിലണിനിരന്നു

കീഴ്ക്കാവിലമ്മതന്‍ മൂന്നാം തിരുമിഴി
തീക്കുണ്ഡംപോലെ ജ്വലിക്കുന്നു
ബാധകളകലെ രോഗങ്ങളകലെ
കോപിഷ്ടയാമമ്മേ കാത്തരുളേണമേ
(പഞ്ചഭൂതങ്ങളെ)

കലിയുഗബാധയില്‍ ബോധം കലങ്ങി നാം
കണ്ണീര്‍ക്കുടങ്ങളായ് തുള്ളുന്നു
ആധിയും വ്യാധിയും കണ്ണുകെട്ടാത്തൊരു
ജീവിതം ഞങ്ങള്‍ക്കു തന്നരുളൂ

കീഴ്ക്കാവിലമ്മേ നീ എട്ടു തൃക്കൈകളാല്‍
കീഴ്മേല്‍ മറിക്കുമീ ലോകത്തില്‍
ആശ്രയമരുളൂ അഭയം നല്‍കൂ
ആനന്ദഭൈരവീബോധമുണര്‍ത്തൂ
(പഞ്ചഭൂതങ്ങളെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts