ദ്വാദശാക്ഷരി പുഷ്പാഞ്ജലി
പവിഴമല്ലി
Dwadasakshari Pushpanjali (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:10.



ദ്വാദശാക്ഷരീപുഷ്പാഞ്ജലി - നിന്‍
പാദപത്മത്തിലെന്‍ ഹൃദയാഞ്ജലി
ചോറ്റാനിക്കര രാജരാജേശ്വരി
മാറ്ററിയാത്തൊരെന്‍ മൗനാഞ്ജലി

(ദ്വാദശാക്ഷരീ)

നിര്‍മ്മാല്യമഭിഷേകം നേദ്യം - എന്‍
ആനന്ദക്കണ്ണീരാല്‍ പിന്നെയുമഭിഷേകം
ചിറ്റാട ചാര്‍ത്തി തിരുവാഭരണത്തില്‍
പത്തരമാറ്റായ് നീ നില്‍ക്കുമ്പോള്‍
എതൃത്തപൂജയില്‍ മൂകാംബിയായെന്നെ
എെടുത്തു ലാളിക്കുന്നു
നീയെനിക്കെഴുത്താണിയും തരുന്നു
ആ അമ്മ, ആ അമ്മ ചോറ്റാനിക്കരയമ്മ

(ദ്വാദശാക്ഷരീ)

പന്തീരടിയ്ക്കമ്മ സ്വര്‍ണ്ണഗോളക ചാര്‍ത്തി
സൗന്ദര്യലഹരിയായ് നില്‍ക്കുന്നു
ബാധകളൊഴിക്കും നയനാമൃതം ചേര്‍ത്തു
സ്വാദുള്ള പഞ്ചഗവ്യം നീ തരുന്നു
ഉച്ചപൂജയില്‍ ശ്രീഭദ്രകാളിയായ്
രക്ഷ നല്‍കിടുന്നു
നീയെനിക്കു സപ്തസ്വരം തരുന്നു
സ നിധമ സംഗീതം ചോറ്റാനിക്കരയമ്മ

സ നിസ ധനിസ മധനിസ രിഗമധനിസ രി
ഗരി രിസ സനി നിധ ധമ മഗ ഗരി രിസ
സനിധനിസ സനിധനിസ

(ദ്വാദശാക്ഷരീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts