സ്വയംവര പാര്‍വ്വതി
ശിവം ശിവകരം ശാന്തം
Swayamvara parvathi (Shivam Shivakaram Shantham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2024 15:06:32.
യാ ദേവി സർവ്വ ഭൂതേഷു
മാതൃ രൂപേണ സംസ്ഥിതാ
നമസ്‍തസ്യേ നമസ്‍തസ്യേ
നമസ്‍തസ്യേ നമോ നമഃ

സ്വയംവര പാർവ്വതി സ്വർഗ്ഗവിഹാരിണി
ശിവമയീ ജഗദീശ്വരീ...
പാവങ്ങൾ ഞങ്ങളെ പാലിക്കാൻ അംബിക
പാവക്കുളത്തമ്മയായീ
മക്കളെ പാലുട്ടും പെറ്റമ്മയായീ...

പൗർണ്ണമി ചിരിയുടെ പൂനിലാവും കൊണ്ടു
മണ്ണിൽ വന്നരുളുമെൻ തമ്പുരാട്ടീ
അഭിഷേക നേരത്തു പനിനീർകുടംപേറിയണയുന്ന മുകിലിനെ കണ്ടോ...
അതിൻ മിഴികളിൽ നിറഞ്ഞതു കണ്ടോ...

സ്വയംവരമാലതൻ താമര കണ്ണിയിൽ
സ്വപ്നങ്ങൾ കോർക്കുമെൻ അമ്മയും നീ
തിരുമലരടി തൊട്ടു തൊഴും നേരം നീയെന്റെ
ശിരസ്സിലും കൈതൊടാൻ വരണേ...
തങ്ക ചരിടിലൊരാലില തരണേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts