വൈശാഖം
അഗ്രേ പശ്യാമി
Vaishaakam (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംവാഗധീശ്വരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:10.
 


 
വൈശാഖം തൊഴുതാൽ വൈകുണ്ഠ പ്രാപ്തി
വൈകുണ്ഠമണഞ്ഞാൽ ജനിമോക്ഷ പ്രാപ്തി (2)
അറിയാതെയെന്നാലും അജാമിളനെന്നാലും
ഹരിനാമം ചൊല്ലീടിൽ ജീവമുക്തി (2‌)

നാരായണ നാരായണ ഗുരുവായൂരപ്പ
നരകാന്തക നരകാന്തക പ്രിയവാസുദേവ
നാരായണ നാരായണ ഗുരുവായൂരപ്പ
ഗോരോചന ഗോരോചന ഗോപീധര രൂപാ

ഉത്ഥവനോട് നീ ബന്ധമോക്ഷങ്ങൾ തൻ
ഉത്തരം ചൊന്നതു ചൊൽകയിന്നും (2)
ആസുര ഭക്തിയ്ക്കും തൂണിൽ തുണയായ
അവതാര നരസിംഹം വെൽകയെന്നും (2)

നാരായണകവചം അലിഞ്ഞീടുക നാവേ
നാരായണകവചം അണിഞ്ഞീടുക ഭൂവേ
നാരായണകവചം അണിഞ്ഞീടിന നിമിഷം
ആരാരിലും ഇന്ദ്രോപമ തേജസ്സു പെരുക്കും

സാത്വിക ഭാവത്തിൻ ആഞ്ഞം തിരുമേനി
സപ്താഹം വായനയായിയെന്നിൽ (2)
ആലോചനാമൃതം അക്ഷ തൃതീയ തൻ
ഭൂലോക വൈകുണ്ഠം തന്നെ മുന്നിൽ (2)

നാരായണകവചം അലിഞ്ഞീടുക നാവേ
നാരായണകവചം അണിഞ്ഞീടുക ഭൂവേ
നാരായണകവചം അണിഞ്ഞീടിന നിമിഷം
ആരാരിലും ഇന്ദ്രോപമ തേജസ്സു പെരുക്കും
(വൈശാഖം തൊഴുതാൽ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts