ഗുരുവായൂര്‍ തിരുനടയില്‍
അഗ്രേ പശ്യാമി
Guruvayoor Thirunadayil (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:08.
 
ഗുരുവായൂർ തിരുനടയിൽ താലികെട്ട്
തിരുനാമ മംഗല്യ തകിലു കൊട്ട് (2)
പതിയായ് കണ്ടവർ പാതിമെയ്യായവർ
പതിനാറായിരത്തെട്ട് (2)
ഭഗവാനു പതിനാറായിരത്തെട്ട്

പ്രിയതമ സത്യഭാമ പ്രിയരുഗ്മിണി കാളിന്ദിയായ്
നലമേകിയ ഗോപകനിൽ വനമാലിക ഞാൻ പടരും
ഭദ്ര സത്യ ജാംബവതി ഭാഗ്യ ലക്ഷണ മിത്ര വിന്ദ
വധു പുൽകിയ യാദവനിൽ കൊതി സദ്ഗതി എൻ വിലയം

കുന്നിമണി വാരും കുറുമ്പി നിന്ന്
കിഴക്കേ നടയിൽ ചോറൂണ് (2)
ഉടുക്കാൻ പൊൻവെയിൽ പാവുമുണ്ട്
കൂടെ കടുക്കൻ കൊന്നപ്പൂ കാതിലുണ്ട് (2)
കരിവള കൈവളര് വിരലുണ്ണണ കാൽ വളര്
കടിഞ്ഞൂൽ മണിക്കണ്ണനാണേ കൃഷ്ണാ ഹരേ കാത്തിടണേ (2)

നിഷ്കാമ ഭക്തിയ്ക്കും മുക്തിക്കുമായ്
നിറ നന്മ മോൾക്ക് തുലാഭാരം (2)
ഒരു തട്ടിൽ ജന്മത്തിൻ ജപതപങ്ങൾ
ഉടൻ മറുതട്ടിൽ ഭഗവൽ കടാക്ഷങ്ങൾ )
കരിമിഴി പൂവിടര് ചിരി ചൊരിയും ചൊടി വിടര്
കരി പെണ്മണി തങ്കമാണേ കണ്ണാ തുണ ചേർത്തിടണേ (2)
(ഗുരുവായൂർ തിരുനടയിൽ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts