അമ്പാടി തന്നിലൊരുണ്ണി
നാമാർച്ചന
Ambaadi Thannilorunni (Namaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:05.

അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ (2)
ഉണ്ണിയ്ക്ക് പേരുണ്ണിക്കൃഷ്ണനെന്നങ്ങനെ
ഉണ്ണി വയറ്റത്തു ചേറുമുണ്ടങ്ങനെ (2)


ഉണ്ണിക്കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാൽ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ
ഉണ്ണിക്കാൽ രണ്ടും തുടുതുടെയങ്ങനെ
(അമ്പാടി തന്നിലൊരുണ്ണി..)


ഉണ്ണിയരികിലോരേട്ടനുണ്ടങ്ങനെ
ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
ശങ്കരൻ കൂടെ പുകഴുന്നതങ്ങനെ
വൃന്ദാവനത്തിലൊരാഘോഷമങ്ങനെ

പീലിത്തലമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചക മാലകൾചാർത്തിക്കൊണ്ടങ്ങനെ
പേർക്കുമോടക്കുഴൽ മിന്നുമാറങ്ങനെ
ഓമനയായ തിരുനെറ്റിയങ്ങനെ
(അമ്പാടി തന്നിലൊരുണ്ണി..)


തൂമയിൽ നല്ല കുറികളുണ്ടങ്ങനെ
ചിത്തം മയക്കും പുരികങ്ങളങ്ങനെ
അഞ്ജനക്കണ്ണുമായ് ആശയുമങ്ങനെ
ചെന്തൊണ്ടി വായ് മലർ ദന്തങ്ങളങ്ങനെ

കൊഞ്ചൽ തുളുമ്പും കവിളിണയങ്ങനെ
കുണ്ഡലം മെല്ലെയിളകുമാറങ്ങനെ
രത്നക്കുഴലും വിളിച്ചു കൊണ്ടങ്ങനെ
കണ്ഠേ വിളങ്ങുന്ന കൗസ്തുഭമങ്ങനെ
(അമ്പാടി തന്നിലൊരുണ്ണി..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts