കണികാണണം
ദേവീഗീതം - Vol II
Kanikaananam (Devi Geetham - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംജയന്തശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:04.
കണികാണണം കണികാണണം
ദേവീ ഭദ്രേ കണികാണണം
പണിഞ്ഞീടണം നിന്‍ പദം പാവനം
ചോറ്റാനിക്കര പോറ്റും ലക്ഷ്മീ
(കണി...)

യുഗാന്തം നമിക്കും പദാബ്ജ്യം തൊഴുന്നേന്‍
ദിഗന്തം ധരിക്കും സുമദ്ധ്യം തൊഴുന്നേന്‍
ഉലകം ശയിക്കും ഉദരം തൊഴുന്നേന്‍
അമൃതം ചുരത്തും സ്തനങ്ങള്‍ തൊഴുന്നേന്‍
(കണി...)

രഥാംഗം വിളങ്ങും വലംകൈ തൊഴുന്നേന്‍
സശംഖം തിളങ്ങും ഇടംകൈ തൊഴുന്നേന്‍
ഉഷസ്സും വണങ്ങും മുഖശ്രീ തൊഴുന്നേന്‍
നഭസ്സാം കിരീടപ്രകാശം തൊഴുന്നേന്‍
(കണി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts