വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ടി കെ ആര് ഭദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ദ്വിജാവന്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:02.
Abhiraama shylame malayachalathile അഭിരാമശൈലമേ... മലയാചലത്തിലെ അനവദ്യദേവാലയമേ അഖിലാണ്ഡനായകന്‍ ഹരിഹരനന്ദനന്‍ അയ്യപ്പസ്വാമിതന്നാസ്ഥാനമേ, ശ്രീ- ശബരീശൈലമേ (അഭിരാമ...) ഉലകകങ്ങളുണര്ത്തീടും ശരണസങ്കീര്‍ത്തനം ഉയരുന്ന നാദാലയമേ... ഉച്ചനീചത്വങ്ങള്‍ ഒന്നുമില്ലാതുള്ള ഉത്തമ സ്നേഹാലയമേ... ഉജ്ജ്വല ഗീതാലയമേ... (അഭിരാമ...) സമഭാവസുന്ദര സമത്വസമ്മോഹന സംപൂജ്യ ധര്മ്മാലയമേ... സഹ്യന്റെ സാന്ദ്ര സിന്ദൂരതിലകമേ ഭക്തന്റെ രക്ഷാലയമേ... മുക്തിതന്‍ മുഗ്ദ്ധാലയമേ... (അഭിരാമ...) | |