മുകിലേ നീലമുകിലേ
അന്നു പെയ്ത മഴയിൽ
Mukile Neela Mukile (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:55.
 
മുകിലേ നീലമുകിലേ ദൂതു പറയാൻ
വേഗമണയൂ ചാരെ (2)
പുലരിപ്പുഴയുടെ മറുകരയിൽ
പ്രണയമലരിനു സുഖമല്ലേ (2)
സുഖമല്ലേ ?
(മുകിലേ ...)

മഴയുടെ തംബുരു മീട്ടിയ വിരലിൽ
മോതിരമൊരുനാൾ ചാർത്തിയതല്ലേ (2)
മിഴികളിലഴകിൻ മഷിയെഴുതുമ്പോൾ
മാറോടൊരു നാൾ ചേർന്നവളല്ലേ (2)
കനവിൻ കാഞ്ചന നിറമല്ലേ
കൊലുസ്സിൻ കൊഞ്ചലു പതിവല്ലേ
(മുകിലേ ...)

ചിരിയുടെ മുത്തുകൾ കോർത്തൊരു രാവിൻ
ചാരുതയെല്ലാം ഓർമകളല്ലേ (2)
പരിഭവമൊഴുകും മിഴികളിലെന്നും
തീരാമോഹം ചേർത്തവളല്ലേ
തെളിയും അമ്പിളി മുഖമല്ലേ
നിറയും ചന്ദന മണമല്ലേ
(മുകിലേ ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts