വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുഭ പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:53.
നീലമയില്പ്പുറം ഏറിവാ വേലനേ അമ്മയ്ക്കുമച്ഛനും അരുമയാം ബാലനേ ആധാരമേ നിന്റെ പാദാരവിന്ദമേ നാഥാ തുണയ്ക്കേണേ നീയാണൊരാശ്രയം (നീല...) താരകബ്രഹ്മമേ താരകാരേ ജഗത്- താരമേ, ശരവണപ്പൊയ്കയില്‍ ജാതനേ കാര്ത്തികകന്യകള് പോറ്റിയ കുമരനേ മനസ്സിലെ മയില്പ്പുറത്തിരുന്നു നീ പറന്നുവാ (നീല...) അവ്വയാര്‍ പാടിയ സങ്കീര്‍ത്തനങ്ങളില്‍ ചൊവ്വോടകമലിഞ്ഞു നല്കി നീ നല്‍വരങ്ങള്‍ ഇന്നെന്റെ പ്രാര്‍ത്ഥനാഗാനവും ഞാനും നിന് പാദപൂജ ചെയ്യാന്‍ കാത്തുനില്ക്കും കൂവളങ്ങള്‍ (നീല...) | |