ഹൃദയപങ്കജം
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Hrudaya Pankajam (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:52.

ഹൃദയപങ്കജം വികസിപ്പിക്കുന്നതാ
പരമാത്മാവിന്‍ തിരുനാമം..
പരമാത്മാവിന്‍ തിരുനാമം...
(ഹൃദയപങ്കജം... )

അനുഭവമില്ലാത്ത മനുഷ്യര്‍ക്കൊന്നും
അറിയീലവന്റെ തൂമഹിമ..
ആ... ആ... (അനുഭവമില്ലാത്ത.. )
തിരുനാമകീര്‍ത്തനമുരുവിടുവോര്‍ക്കെല്ലാം
അരുകിലവന്‍ വന്നിരുന്നീടും..
പരമാനന്ദം തന്നീടും... (തിരുനാമ.. )
(ഹൃദയപങ്കജം... )

ചിന്തയിലടിഞ്ഞൊരഴുക്കുകള്‍
ആയിരം ആറ്റില്‍ കുളിച്ചാലും പോവില്ല..(ചിന്തയില്‍.. )
ഒരിക്കലവന്‍ നാമം ലയിച്ചു ചൊന്നാല്‍
അകതാരില്‍ ശുദ്ധത വന്നീടും..
പരമാനനന്ദം തന്നീടും... (ഒരിക്കലവന്‍.. )
(ഹൃദയപങ്കജം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts