മകരമഞ്ഞിൻ മുഖപദങ്ങൾ
ഇഷ്ടമാണു
Makaramanjin Mukhapadangal (Ishtamaanu)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിജയകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:49.
 

മകരമഞ്ഞിൻ മുഖപടങ്ങൾ മെല്ലെ അഴിയുമ്പോൾ
ഞാനുമെന്നുടെ ഓർമ്മയും അണയുന്നു നാലുകെട്ടിൽ
അന്നാദ്യമായ് സ്നേഹമേകിയ കൂട്ടുകാരാ എവിടെ നീ
കുളിർനെറ്റിയിൽ കുറിയണിഞ്ഞൊരു പാട്ടുകാരാ എവിടെ നീ
ഇലഞ്ഞി പൂക്കും തൊടിയിലിനിയും വന്നു ചേരില്ലേ
സ്വപ്നം പങ്കുവെയ്ക്കില്ലേ
(മകരമഞ്ഞിൻ..)

ആമ്പലിൻ പൂക്കളാൽ മാല കോർത്തൊരുക്കീ
ചാർത്തി നീ എന്നുടെ മാറിലൊരു നാളിൽ
മയില്‍പ്പീലി തന്നു തിരിഞ്ഞു നീ
മിഴി തൂകി നിന്നെ നിനച്ചു ഞാൻ
വരികെയെന്നരികിൽ
ഒരുവട്ടം കൂടെ നമ്മൾ ഊഞ്ഞാലിലാടിപ്പാടി ചേർന്നിരിക്കില്ലേ
നിന്നെ കാത്തു ഞാനിരിപ്പൂ
(മകരമഞ്ഞിൻ..)


കൈതയും കറുകയും പൂത്ത വഴിയോരം
കവിളീൽ നീ ആദ്യമായ് മുത്തമേകിയില്ലേ
കരിവളയണിഞ്ഞ എൻ കൊഞ്ചലിൽ
മറുമൊഴി പകർന്നു ചിരിച്ചു നീ
പിരിഞ്ഞു പോയി നമ്മൾ
നീയിന്നെന്നരികിൽ വരും സല്ലാപത്തേൻ പകരും
ആത്മസ്നേഹിതനേ ഒന്നും മറന്നു പോകരുതേ
(മകരമഞ്ഞിൻ..)









 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts