മള്ളിയൂര്
ഓം ഗണനാഥം
Malliyooru (Om Gananaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:45.

ഓം വിഘ്നേശ്വരായ നമഃ
ഓം ഗണാധിപായ നമഃ
ഓം വക്രതുണ്ഡായ നമഃ
ഓം ലംബോധരായ നമഃ

മള്ളിയൂരുണ്ടൊരു പിള്ളയാർ കോവിൽ
മംഗളരൂപനു പ്രിയമാണു പൊന്നവിൽ (മള്ളിയൂർ)
മഹിയുടെ അധിപനാം ശ്രീ ഗണപതിയുടെ
മടിയിൽ മേവുന്നു അമ്പാടി പൈതൽ (മഹി) (മള്ളിയൂർ)

ഓം ഗജാനനായ നമഃ
ഓം വിനായകായ നമഃ
ഓം ദേവദേവായ നമഃ
ഓം സിദ്ധിപ്രിയായ നമഃ

തിരുമുൽക്കാഴ്ചയായ് കരിമ്പ്തുണ്ട്
തിരുമുമ്പിൽ ഞാനൊരു എരിക്കിൻപൂവ് (തിരുമുൽ)
അഴകേറെയുള്ള ഗണാധിപദേവന്റെ
അരികത്തു കണ്ണനൊ കായാമ്പൂവ് (അഴകേറെ)
കായാമ്പൂവ് (മള്ളിയൂർ)

ഓം അക്ഷയായ നമഃ
ഓം അക്ഷരായ നമഃ
ഓം ഓംകാരായ നമഃ
ഓം ബുദ്ധിപ്രിയായ നമഃ

കാണിക്കയിട്ടു ഞാൻ എൻ കരള്
കാമാരിതനയനേ ഉലകിൻ നേര് (കാണിക്ക)
വിരുതേറെയുള്ള വിനായകദേവന്
നിശയേകി പൂനിലാ പാലമൃത് (വിരുതേറെ)
പാലമൃത് (മള്ളിയൂർ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts