പ്രണവം
ഓം ഗണനാഥം
Pranavam (Om Gananaadham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമാണ്ഡ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:45.

ഓം... ഓം... ഓം...

പ്രണവം പ്രഥമ നാദം (2)
പ്രതിരൂപം ഗണനാഥം (പ്രണവം)
വരണേ ചിന്തയിൽ ആദ്യം
ഗണപതിതൻ നാമനിവേദ്യം (വരണേ)

പ്രണവം പ്രഥമ നാദം
പ്രതിരൂപം ഗണനാഥം

മൂലാധാരദലത്തിൽ കുടികൊള്ളും മൂല്യമുണരാൻ (2)
പ്രാണൻ മീട്ടണമാദ്യം തിരുവോങ്കാരത്തിൻ വാദ്യം (2)

പ്രണവം പ്രഥമ നാദം
പ്രതിരൂപം ഗണനാഥം

ഹരിയും ശ്രീയും പുണരാൻ ശിവമോടെ ജന്മം പുലരാൻ (2)
ജനനം കൊള്ളണമാദ്യം ഗണനാഥൻ വരും ജ്ഞാനം (2)

പ്രണവം പ്രഥമ നാദം
പ്രതിരൂപം ഗണനാഥം
വരണേ ചിന്തയിൽ ആദ്യം
ഗണപതിതൻ നാമനിവേദ്യം

പ്രണവം പ്രഥമ നാദം
പ്രതിരൂപം ഗണനാഥം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts