ദേവരാഗ സ്വരജതി
പൂക്കണി താലം
Deva Raaga Swarajathi (Pookkani Thaalam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ്
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:44.

ദേവരാഗ സ്വരജതി തഴുകിയ
സോമലതാ സുമ സദനം (2)
അനന്ത നീല ഗഗന സരോവര
മാലേയമണിയും സദനം സദനം
(ദേവരാഗ..)

കലയുടെ മണിമയ മണ്ഡപത്തിൽ
ആ...ആ..ആ...ആ..ആ..
കലയുടെ മണിമയ മണ്ഡപത്തിൽ ഒളി വിതറുമ്പോൾ
അവർണ്ണ കാന്തി സ്രോതസ്സിലുണരും(2)
അഖിലാണ്ഡ മണ്ഡല തുടികൾ
ശ്രുതിലയ താളങ്ങൾ നിരുപമ രാഗങ്ങൾ പാടുന്നു
(ദേവരാഗ,..)

അനുപദം മനസ്സിലെ തംബുരുവിൽ സ്വരമുയരുമ്പോൾ (2)
ഹൃദന്തരാഗ ഗംഗയിലുണരും (2)
അവികല സുന്ദര ചരണം
മധുരിമ തൂകീടും തിരയൂ നിൻ മാല്യങ്ങൾ ചാർത്തും
(ദേവരാഗ,..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts