മലമുകളിലെ അമ്പലനടയിൽ
ദീപം മകരദീപം
Malamukalile Ambalanadayil (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:42.
 

മലമുകളിലെ അമ്പലനടയിൽ കർപ്പൂരത്തീയാട്ടം
മകരക്കുളിരലയൊഴുകും ശബരിമലക്കോവിലിലെ
മണികണ്ഠനു ഹൃദയദലങ്ങളിൽ നറുനെയ്യാലഭിഷേകം
(മലമുകളിലെ...)

വൃശ്ചികമാസമായാൽ വ്രതമെടുത്തയ്യനെ കൈ വണങ്ങി
ശുദ്ധരായ് ഭക്തരെല്ലാം അയ്യപ്പന്റെ മുദ്രയും ചാർത്തീടേണം
മണ്ഡലം നോമ്പും നോറ്റ് ഇരുമുടിക്കെട്ടും നിറച്ചൊരുങ്ങി
കാനനമാം മനസ്സിൽ ഭഗവാനൊരാലയം തീർത്തിടേണം
(മലമുകളിലെ...)



വാവരെ കുമ്പിടേണം എരുമേലി പേട്ടയും തുള്ളിടേണം
അയ്യപ്പ തിന്തകത്തോം ഹരിഹര നന്ദനൻ തിന്തകത്തോം
ദക്ഷിണ ഭിക്ഷയം നീ നിവേദ്യങ്ങളൊക്കെയും ചെയ്തീടേണം
കാനനവാസൻ വിളങ്ങും പൂങ്കാവനം താണ്ടീടേണം
(മലമുകളിലെ...)


പമ്പയിൽ ജാതനായോരയ്യപ്പന്റെ പൊൻപുരാണങ്ങൾ പാടി
പമ്പയിൽ തീർത്ഥമാടി വിളക്കു കണ്ടൻപോടു സദ്യയുണ്ട്
നീലിമല കയറി ശരം കുത്തിയാലും കടന്നും ചെന്ന്
പൊന്നുംപടി ചവിട്ടി ഭഗവാന്റെ മുന്നിലെത്തി തൊഴേണം
(മലമുകളിലെ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts