ശ്രീ ഗോപകുമാരക
കളഭം തരാം കണ്ണാ
Sree Gopakumaaraka (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:37.
 
ശ്രീ ഗോപകുമാരക രാജീവ നേത്രാഞ്ചല
ഗുണവരദായക സകലകലാമയ
ഗുരുപവനേശ്വരാ നാരായണാ
ശ്രീലകം തുറക്കണേ നിരാമയാ
(ശ്രീ ഗോപകുമാരക...)

മുളംതണ്ടു മൂളിയ സ്നേഹ സംഗീതകം
അടിയന്റെ ആത്മാവിൽ അരുളണമേ (2)
ആലിലക്കണ്ണനായ് ആടിക്കളിക്കവേ
അഴകോലും മയില്‍പ്പീലി വിടരണമേ (2)
അതു കണ്ടെൻ മിഴിക്കുടങ്ങൾ നിറയണണമേ
(ശ്രീ ഗോപകുമാരക...)

കിളിക്കൊഞ്ചൽ കേൾക്കുവാൻ കാത്തു നിന്നീടവേ
കളഭത്തിൽ ആറാടി അണയണമേ (2)
നാരദവീണയിൽ നാദമായ് തീർന്ന പോൽ
മനസ്സിന്റെ ശ്രുതി മീട്ടി തുണയ്ക്കണമേ (2)
കനിവിന്റെ തീർത്ഥമെന്നിൽ പൊഴിക്കേണമേ
(ശ്രീ ഗോപകുമാരക...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts