വൃശ്ചികമൊന്നിനു
സ്വാമി
Vrishchikamonninu (Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 23 2020 10:47:28.
വൃശ്ചികമൊന്നിനു ശബരിഗിരീശനെ മിഴി നിറയെ കണ്ടു
വര്‍ഷമതഖിലം നിറചൈതന്യം പുലരുന്നതു കണ്ടു
ശരണം ശരണം തവപദ കമലം
ഹരിഹരസുധചരണം ശരണം ശരണം

ദുഃഖമതെല്ലാം നെയ്ത്തേങ്ങകളായി ഉടയുന്നതിനാലെ
സൗഖ്യത്തിന്‍റെ നിലാതെളി ജീവനിലുണരുന്നതറിഞ്ഞു
കലിമലമഖിലം നീ കളയേണം ഹരിഹരസുധ ശരണം

സങ്കടമെല്ലാം കര്‍പ്പൂരാഴിയിലെരിയുന്നതിനാലെ
പരമാനന്ദത്തിന്‍റെ സുഗന്ധം പടരുന്നതറിഞ്ഞു
ശരണം ശരണം കലിയുഗവരദന്‍ ശരണം തവചരണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts