അയ്യനെ പൊന്നയ്യനേ
അയ്യപ്പ ഗാനങ്ങൾ വാല്യം XXII (അഖിലാണ്ഡേശ്വര അയ്യപ്പ)
Ayyane ponnayyane (Ayyappa Gaanangal Vol XXII (Akhilandeshwara Ayyappa))
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:31.

അയ്യനേ പൊന്നയ്യനേ
ശ്രീശബരിമാമലവാസനേ
ഹരിഹരാത്മജസൂനമേ
ഹരിവരാസനസാരമേ
വന്ദനം... വന്ദനം...
പന്തളത്തെഴുമുണ്ണിയേ
(അയ്യനേ)

മഹിയിലിന്നപഹാരകാലം
മഹിഷി വിളയാടുന്ന കാലം
വിശ്വരക്ഷകനാകണേ
അശ്വമേറി വരേണമൂഴിയില്‍
അത്തലകലാനായ് - സ്വാമീ
അത്തലകലാനായ്...
ലോകമനസ്സൊരു ശോകമതിലക-
മായിടുന്നൊരു ദുരിതമൊഴിയാന്‍
അവതരിക്കണമേ - സ്വാമീ
അവതരിക്കണമേ...
(അയ്യനേ)

ശരികളൊക്കെ മറഞ്ഞുപോയി
ശനി നിറഞ്ഞ ദിനങ്ങളായി
ശശികലാധരതനയനേ
ജാതിചിന്തകളോടെ മാനവര്‍
ആധിയണിയുമ്പോള്‍ - സ്വാമീ
ആധിയണിയുമ്പോള്‍...
ശരണമുതിരണ നാവിലരവണ-
യരുളിടുന്നൊരു തത്ത്വമസിയുടെ
ശംഖമുണരണമേ - സ്വാമീ
ശംഖമുണരണമേ...
(അയ്യനേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts