ഹിരണ്യായ നമ
അയ്യപ്പഗാനങ്ങൾ XX (അയ്യപ്പ പാഹിമാം)
Hiranyaaya Namah (Ayyappa Gaanangal XX (Ayyappa Paahimaam))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:30.
ഹിരണ്യായ നമഃ ചൊല്ലും അഹംഭാവമേ
നീ ഹരിഹരസുതസൂക്തം പാടൂ...
ബ്രഹ്മജ്ഞാനത്തിന്‍ ശബരീശൃംഗത്തില്‍
ബ്രാഹ്മമുഹൂര്‍‌ത്തത്തില്‍ ചെല്ലൂ ചെല്ലൂ...
(ഹിരണ്യായ...)

നരേന്ദ്രനില്‍ നിന്ന് പരമഹംസനിലേക്ക്
നടവഴി ദൂരം വിശ്വാസം...
വിശ്വാസത്തിന്‍ വിപിനദിനങ്ങളില്‍
വിളി ശരണംവിളിയാശ്വാസം...
(ഹിരണ്യായ...)

വിഭക്തിയില്‍ നിന്ന് പരമഭക്തിയിലേക്ക്
വാവര്‍ വരുന്നു കൂട്ടായി...
കൂട്ടായ്‌മകളുടെ ഭജനമനങ്ങളില്‍
കുലവില്‍‌ഞാണിന്‍ പാട്ടായി...
(ഹിരണ്യായ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts