പമ്പവിളക്കിനു
അയ്യപ്പ ഗാനങ്ങൾ വാല്യം XIV (ശരണതരംഗിണി വാല്യം 3)
PambaVilakkinu (Ayyappa Gaanangal Vol XIV (Sarana Tharangini Vol 3))
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:25.
പമ്പവിളക്കിനു വരുമോ നീ
പന്തളത്തിലെ പൗര്‍‌ണ്ണമിയേ
പാട്ടുപാടാം വിരിവയ്ക്കാം
സദ്യയുണ്ണാന്‍ വരുമോ നീ
(പമ്പ...)

ഒന്നല്ലോ നാമെല്ലാം
ഒരു നാമം ഒരു വേഷം
കണ്ണുകളില്‍ അയ്യപ്പന്‍
കളിയാടും സായൂജ്യം
സ്വാമിമാരില്‍ ഭേദമില്ല ഇല്ല!
സ്വാമിമാരില്‍ ഭേദമില്ല
സാമവേദപ്പൊരുളയ്യന്‍
സ്നേഹമല്ലോ സര്‍‌വ്വസത്യം
സ്വാമിനാമം മന്ത്രം മന്ത്രം
സ്വാമിശരണം ഒരു മന്ത്രം
(പമ്പ....)

മുള്ളെല്ലാം പൂവാക്കും
വരമല്ലോ തന്നൂ നീ
കണ്ണീരില്‍ പനിനീരിന്‍
കുളിരല്ലോ തന്നൂ നീ
ഭേദമെങ്ങും കാണ്മതില്ല ഇല്ല!
ഭേദമെങ്ങും കാണ്മതില്ല
വേദമന്ത്രപ്പൊരുളയ്യന്‍
നിന്നിലല്ലോ സര്‍‌വ്വലോകം
സ്വാമിനാമം മന്ത്രം മന്ത്രം
സ്വാമിശരണം ഒരു മന്ത്രം
(പമ്പ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts