അടിയനെടുക്കും
അയ്യപ്പ ഗാനങ്ങള്‍ 8
Adiyanedukkum (Ayyappa Gaanangal Vol XII)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:22.
 

അടിയനെടുക്കും ഇരുമുടിക്കെട്ട്
അവിടുത്തേയ്ക്കീ പള്ളിക്കെട്ട് (2)
അതുമേന്തി സ്വാമീ നിൻ പൂങ്കാവനത്തിൽ (2)
അലയുമ്പോളടിയങ്ങൾക്കൊരു
സ്വനം ഒരു മനം സ്വാമിയേ ശരണം
(അടിയനെടുക്കും...)


വഴികളിൽ കുന്നും ഇടയ്ക്കിടെ മുള്ളും
ഇടവും വലവും കർമ്മഫലവും (2)
താങ്ങുക സ്വാമീ....ആ..ആ...ആ
താങ്ങുക സ്വാമീ അരികിൽ നീ വന്നീ
ഭവഭീതി ഹാരം ഒരു കാണിനേരം
(അടിയനെടുക്കും...)

ചൊടിയിൽ നിൻ നാമം മിഴിയിൽ നിൻ രൂപം
മടിയിൽ സതതം തവധ്യാനം
ചേർക്കുക സ്വാമീ..ആ...ആ..ആ
ചേർക്കുക സ്വാമീ ചരണത്തിലെന്നെ
തവപാദമെന്റെ ശിവവേദിയല്ലോ
(അടിയനെടുക്കും...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts