ഹേമന്ത രാവുകള്‍
അയ്യപ്പ ഗാനങ്ങള്‍ വാല്യം X
Hemantha ravukal (Ayyappa Gaanangal Vol X)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:20.
ഹേമന്തരാവുകൾ പൂവിടുമയ്യന്റെ
പൂങ്കാവനങ്ങളിലെല്ലാം
വൃശ്ചികമാസരം കാവിയുടുക്കുന്ന
മണ്ഡലക്കാലം പിറന്നൂ…

ബ്രാഹ്മമുഹൂർത്തത്തിൻ ശംഖുകൾ സഹ്യനെ
ശരണം മുഴക്കീയുണർത്തീ
ആദിത്യൻ മലമേലെ എത്തീ അയ്യപ്പ-
തിരുവാഭരണങ്ങളേന്തീ…
സ്വാമിശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ

തീർത്ഥോദകവുമായി ആഴിതൻ ആഗ്രഹം
തീർത്ഥാടനത്തിനിറങ്ങീ
സന്ധ്യതൻ കുങ്കുമം പൂശീ ചില്ലകൾ
കാറ്റത്ത് പേട്ട തുടങ്ങീ
സ്വാമിശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts