നീലപ്പീലിക്കാവടി
തുളസീതീർത്ഥം
Neelappeeli Kaavadi (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:55:51.



നീലപ്പീലിക്കാവടിയേന്തി
നീ തണലേകും തൃപ്പടി താണ്ടി
ചിന്തുകള്‍ പാടി സ്വാമിയെത്തേടി
വന്നിതാ ഞാനും ആണ്ടവനേ

കാര്‍ത്തികോത്സവനാളില്‍ നീളേ
നെയ്‌ത്തിരിനാ‍ളംപോലെ
ഞാനെരിഞ്ഞു നിന്‍ പാദം ചേരും
മുരുകാ നീ വരമേകൂ....
മുരുകാ വേലാ, വേലാ വേലാ

ഹാ! ജന്മാന്തരപാപം മൂലം
നരകം താനനുവേലം
ആടും കാവടി വീഴും മുമ്പേ
വരുമോ നീ വടിവേലാ....
വരുമോ വേലാ, വള്ളിമണാളാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts