തൃക്കുരട്ടിയിൽ
രുദ്രതീർത്ഥം
Trikkurattiyil (Rudra Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകമാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2020 06:02:28.
തൃക്കുരട്ടിയില്‍ വാഴും ശിവ പെരുമാളെ
ശ്രീക്രോഷ്ട മുനിവര്യ ചൈതന്യ പൊരുളെ
സഹസ്രകലശമാടി ജീവദര്‍ശനം നേടി
സഹര്‍ഷം വര്‍ഷങ്ങള്‍ തൊഴുതിറങ്ങുന്നീപ്പടി

ആഡംബരാര്‍ഭാട വര്‍ജ്ജിതന്‍ നീയല്ലോ
ആലംബഹീനനെന്‍ അവലംബ നാളം
തൃത്താള താണ്ഡവമാടിയ നിന്‍ നീലാം
തപ്തരില്‍ തത്തീടും എന്‍ ജീവതാളം

മണ്ഡലഭജനം ഞാന്‍ കൂടിയില്ലെന്നാലും
മന്മനം അതില്‍ നിത്യം നിന്നെ നിനയ്ക്കുന്നേന്‍
രുദ്രവും ചമകവും അറികയില്ലെന്നാലും
രുദ്രായ നമഹ! എന്നു ചൊല്ലി നമിക്കുന്നേന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts