ഗണപതി ഭഗവാനെ
തുളസീ മാല I
Ganapathi Bhagavane (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോൺപുരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:09.
ഗണപതിഭഗവാനേ
നമാമി ഗണപതിഭഗവാനേ
ഉണരും പ്രഭാതത്തിന്‍
ഹവിസ്സില്‍ നിന്നുയിര്‍ക്കും
പഴവങ്ങാടിയുണ്ണിഗ്ഗണപതിയേ
(ഗണപതി)

ഉമയ്ക്കും മഹേശ്വരനും ഒരു വലംവയ്ക്കുമ്പോള്‍
ഉലകത്തിനൊക്കെയും നിന്‍ പ്രദക്ഷിണമായ്
ഹരിശ്രീയെന്നെഴുതുമ്പോള്‍ ഗണപതിയായ് കാണും
അടിയന്‍റെ വിഘ്നങ്ങള്‍ ഒഴിപ്പിക്കുമൊന്നായ് നീ
(ഗണപതി)

എവിടെയുമെപ്പൊഴും ആദിയില്‍ പ്രണമിക്കും
അവിടുത്തേക്കുടയ്ക്കുവാന്‍ എന്‍ നാളികേരങ്ങളാല്‍
അടുത്തേക്കു വരുമ്പോള്‍ നീ അനുഗ്രഹിക്കില്ലേ?
ഒരു ദന്തവും തുമ്പിക്കരവും ചേര്‍ത്തെന്നെന്നും
അനന്തപുരിയില്‍ വാഴും അനന്തശായിയും നിന്‍റെ
അനുപമഗുണങ്ങള്‍ കണ്ടതിശയംകൂറുമ്പോള്‍
(ഗണപതി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts