വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ബാലഭാസ്കര്‍ |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:01.
നിനക്കായ് തോഴീ പുനർജ്ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം(2) അന്നെന്റെ ബാല്യവും കൗമാരവും നിനക്കായ് മാത്രം പങ്കുവയ്കാം (നിനക്കായ്…) നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാ ണിന്നെന്നോമനേ എൻ ഹൃദയം (2) ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ നിന്നെ വർണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ താരാട്ടു പാട്ടിന്റെ ഈണമല്ലേ (നിനക്കായ്…) ഇനിയെന്റെ സ്വപ്നങ്ങൾ നിന്റെ വികാരമായ് പുലരിയും പൂക്കളും ഏറ്റുപാടും (2) ഇനിയെന്റെ വീണാതന്ത്രികളിൽ നിന്നെക്കുറിച്ചേ ശ്രുതിയുണരൂ ഇനിയെന്നോമലേ നിന്നോർമ്മതൻ സുഖന്ധത്തിലെനന്നും ഞാനുറങ്ങൂ (നിനക്കായ്…) | |