വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ബാലഭാസ്കര്‍ |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗായകര്‍ | എം ജി ശ്രീകുമാർ ,സംഗീത മാധവ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:01.
പാതിരാക്കാറ്റു വീശി മഞ്ഞു വീണു ജാലകവാതിലടച്ചോ നീ ഓമൽക്കിടക്ക വിരിച്ചാട്ടെ സഖീ മണിയറദീപമണച്ചാട്ടേ (പാതിരാക്കാറ്റു...) ആ..ആ.ആ.ആ,...ആ. ചന്ദ്രികയെങ്ങിതാ സൂര്യനെപ്പോൽ താരകളൊ ദൂരെ മാറിയെങ്ങോ വാതില്പ്പഴുതിലൂടൊളികണ്ണിട്ടവർ നോക്കി രസിച്ചാലെന്തു ചെയ്യും മാറോടു ചേർത്തു പുണർന്നാലല്ലാതെ മാറിക്കിടന്നാലുറങ്ങാമോ ഈ ഗന്ധമേൽക്കാതൊരു നാളെങ്കിലും മാറിക്കിടന്നാലുറങ്ങാമോ (പാതിരാക്കാറ്റു...) ഒരു നാളു പോയിട്ടൊരു മാത്ര പോലും ആ മാറിൻ ചൂടു പകരാതുറങ്ങുവാൻ ആ കരവല്ലി കൊതിയാണുറങ്ങുവാൻ ആകില്ലെനിക്കറിഞ്ഞു കൂടേ ചന്ദ്രികയാകിലും താരകളാകിലും നോക്കി രസിച്ചു ചിരിച്ചോട്ടേ സ്വർഗ്ഗീയമാമീ നിമിഷദലങ്ങളെ ഇനി നമുക്കൊന്നായ് പങ്കു വെയ്ക്കാം (പാതിരാക്കാറ്റു..) | |