ആദ്യ സമാഗമ
സ്വന്തം
Aadya Samaagamam (Swantham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍ഫഹാദ്‌
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:02.

ആദ്യ സമാഗമ നാളിലെന്‍ കണ്‍മണി
ആകെ തരളിതയായിരുന്നു (2)
ആ മുഖം രഗാര്‍ദ്രമായിരുന്നു
അവള്‍ അനുരാഗ പുളകിതയായിരുന്നു
(ആദ്യ ..)

ആരും കൊതിക്കും മുഖ കാന്തിയോദെ
ഏന്നോമലാള്‍ അന്നെന്നരികില്‍ വന്നു (2)
പാല്‍ നിലാ പുഞ്ചിരി തൂകി നിന്നു
പറയാതെ എന്തോ പറഞ്ഞു നിന്നു
അവള്‍ പറയാതെ എന്തോ പറഞ്ഞു നിന്നു
(ആദ്യ...)

ആ നിമിഷം മുതല്‍ എന്‍ ഹൃദയത്തില്‍
ഓരോമന കൗതുകം പീലി നീര്‍ത്തീ (2)
മോഹങ്ങള്‍ രാഗ വര്‍ണ്ണങ്ങളായി
ഓര്‍മ്മകള്‍ സൗഗന്ധികങ്ങളായി (2)
(ആദ്യ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts