ജീവിത ഗര്‍ത്തത്തില്‍
സ്നേഹപ്രവാഹം
Jeevitha Garthathil (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോസ് വേതമട്ടിൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:56.
Jeevitha gadgathil alayum en manam


 

ജീവിത ഗർത്തത്തിൽ അലയും എന്മനം
കാരുണ്യ രാജനെ പുൽകിടുമ്പോൾ
കനിവിന്റെ നാഥൻ അലിവോടെന്നും
ശാശ്വത സൗഭാഗ്യം പകർന്നരുളി



നീർപ്പോളകൾ പോലെ നിഴൽ മായും പോലെ
മനുജനീ മഹിയിൽ മണ്ണടിയുമ്പോൾ (2)
സ്വർഗ്ഗ പിതാവേ നിൻ മുന്നിൽ ചേരാൻ
സന്തതമെന്നേ അനുഗ്രഹിക്കൂ..
(ജീവിത ഗർത്തത്തിൽ ...)

മാനവ മോഹങ്ങൾ വിനയായ് ഭവിക്കും
നിരുപമ സൂക്തങ്ങൾ ത്യജിച്ചിടുമ്പോൾ
ക്രിസ്തു ദേവാ എൻ മിഴികൾക്കങ്ങേ
കൽപ്പനയെന്നും പ്രഭ തൂകണമെ
(ജീവിത ഗർത്തത്തിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts