ദേവിഭുജംഗ മന്ത്രം
ക്ഷേത്രാടനം
Devee bhujanga manthram (Kshethradanam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2023 14:55:34.
മാറ്റേറും മണിഭൂഷണങ്ങളണിയും
മംഗല്യ ദാമാപുരാ...
കൂറ്റന്‍ വാഹനമായ പോറ്റിയെ നിനച്ചേറ്റം
തപം ചെയ്ത നാള്‍
കാറ്റും വെയിലുമജസ്രമേറ്റു മധുനാം
മാറ്റാതെ മന്ദേതരം
ചോറ്റാനിക്കരമേവും അംബിക
മനോരംഗേ വിളങ്ങേണമേ...

ഷഡാധാര പംഗേരുഹാന്തര്‍ വിരാജന്‍
സുഷുമ്നാന്തരാളേതി തേജോ ലസന്തീം
പിബന്തീം സുധാമണ്ഡലം ദ്രാവയന്തീം
സുധാമൂര്‍ത്തി മീഡേ മഹാനന്ത രൂപാ

ദേവീ ഭുജംഗമന്ത്രം വലത്തുവയ്ക്കും നാവില്‍
ഇളകൊള്ളണേ നീ കുടികൊള്ളണേ...
ചോറ്റാനിക്കരയിലും മനസ്സിലും വാഴുന്ന
പരദേവതേ അമ്മേ നാരായണാ..

അമ്മേ നാരായണാ..
ദേവി നാരായണാ..
ലക്ഷ്മി നാരായണാ..
ഭദ്രേ നാരായണാ..

രുദ്രാക്ഷശിലയില്‍ മേല്‍ക്കാവിലും
അഞ്ജനക്കല്ലില്‍ കീഴ്ക്കാവിലും
സ്വയംഭൂവായൊരിക്കല്‍ അവതാരം നീയെടുത്തൂ
പരമേശ്വരീ രാജരാജേശ്വരീ

പന്തീരടിപൂജ മേല്‍ക്കാവിലും
അഞ്ചുരുളീ ഗുരുതി കീഴ്ക്കാവിലും...
വഴിപാടേകുമെന്റെ നയനങ്ങള്‍ക്കെന്നുമെന്നും
തിരുദര്‍ശനം നല്ല നെയ് പായസം

അമ്മേ നാരായണാ..
ദേവി നാരായണാ..
ലക്ഷ്മി നാരായണാ..
ഭദ്രേ നാരായണാ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts