ഏകദന്തവദന
ക്ഷേത്രാടനം
Ekadantha vadana (Kshethradanam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:51.



ഏകദന്തവദനാ ദേവ കാല കാല നന്ദനാ
കൊട്ടാരക്കരയിൽ കുടികൊള്ളും ശ്രീമഹാഗണപതേ
തൊഴുന്നേൻ സർവ്വവിഘ്നോപശന്തയേ

മൂലധാര ക്ഷേത്ര നിവാസാ
മൂഷികവാഹനനേ ഞാൻ
വീണു വണങ്ങുന്നേൻ
ഒരു പൂവിതളായ് കറുകത്തളിരായ്
അടിയനെ സ്വീകരിക്കൂ ദേവാ
അടിയനെ സ്വീകരിക്കൂ

ഉദയാസ്തമയം വഴിപാടേകാം
ഉഷസ്സിൻ അവിലേകാം ഞാൻ
പഞ്ചാമൃതമേകാം
ഒരു ഗതിയരുളാൻ പണിയുന്നു പാദം
കനിയുക ജഗദീശാ ദേവാ
കനിയുക ജഗദീശാ
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts