പുഷ്പാഭരണം
ഈ അഴകെല്ലാം നിനക്കു മാത്രം
Pushpabharanam (Ee Azhakellam Ninakku Maathram)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജി ദേവരാജന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:47.
 

പുഷ്പാഭരണം ...
പുഷ്പാഭരണം ചാർത്തി വരുന്നൊരു സുരഭീമാസമേ
നെഞ്ചൊടു ചേർത്തു വെച്ചോമനിക്കാൻ
അഞ്ചിതൾ പൂ തരില്ലേ
തരില്ലേ അഞ്ചിതൾ പൂ തരില്ലേ
(പുഷ്പാഭരണം ..)


പുതിയ കിനാവിൻ പരാഗവുമായിന്നു
പുലരൊളി വാതിലിൽ വന്നു (2)
എന്നും കൊതിച്ചൊരാ മന്ദസ്മിതം തേടി
അന്തരംഗം പൂത്തുലഞ്ഞു (2)
ചിങ്ങം ഒരുക്കിയ കനിയെവിടെ
ചിത്തിരപ്പൂവിൻ സഖിയെവിടേ (2)
സഖിയെവിടെ..
(പുഷ്പാഭരണം ..)


നോവിന്റെ വേലിപ്പടർപ്പുകൾക്കപ്പുറം
മാരിവിൽ മാല കൊരുത്തു (2)
എന്നും കൊതിച്ചൊരാ സംഗീതവാഹിനി
കേൾക്കുവാനുള്ളം തുടിച്ചു (2)
ആവണി നൽകിയ നിധിയെവിടെ
ആരും മുകരും മുത്തെവിടെ (2)
മുത്തെവിടേ
(പുഷ്പാഭരണം ..)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts