വിണ്ണിലേക്കൊന്നു
ത്രിമധുരം
Vinnilekkonnu (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:42.


 
വിണ്ണിലേക്കൊന്നു ഞാൻ നോക്കുമ്പോൾ കണ്ണാ
നിൻ വർണ്ണം ഞാൻ കാണുന്നു
മുഴുതിങ്കൾ മാനത്തു കാണുമ്പോൾ നിന്റെ
തിരുനെറ്റിക്കുറിയല്ലോ കാണ്മൂ ഞാൻ
(വിണ്ണിലേക്കൊന്നു...)

താരാഗണങ്ങളിൽ നിൻ മാറിലെ
രത്നഹാരങ്ങളല്ലോ ഞാൻ കാണുന്നു
മാരിവില്ലിന്റെ മനോഹര ദൃശ്യത്തിൽ
പീലിത്തിരുമുടി കാണുന്നു കണ്ണാ
പീലിത്തിരുമുടി കാണുന്നു
(വിണ്ണിലേക്കൊന്നു...)

കളകളം പാടുന്നോരരുവിയിൽ നിന്റെ
കാൽത്തളനാദമല്ലോ കേൾപ്പൂ ഞാൻ
കുളിർകാറ്റു വീശുമ്പോൾ പൊൻമുളംകാട്ടിൽ
നിന്നുയരുന്നിതാ വേണുനാദമല്ലോ
ഉയരുന്നിതാ വേണു നാദമല്ലോ
(വിണ്ണിലേക്കൊന്നു...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts