എവിടെ നിന്ന്
ത്രിമധുരം
Evide Ninnu (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
 
എവിടെ നിന്നെവിടെ നിന്നെവിടെ നിന്നോ
ഒരു മുരളീരവമുയരുന്നു (2)
മധുരാപുരിയിൽ നിന്നോ യമുനാതീരത്തു നിന്നോ
പ്രിയസഖി രാധ തൻ പ്രണയ സ്മൃതിയിലെ
പ്രമദവനങ്ങളിൽ നിന്നോ
(എവിടെ നിന്നെവിടെ....)

നാരായണീയത്തിൽ നിന്നോ ജ്ഞാനപ്പാനയിൽ നിന്നോ (2)
ജയദേവൻ പാടിയ ഗീതാഗോവിന്ദത്തിൻ
രതിലാസ്യഭാവത്തിൽ നിന്നോ
(എവിടെ നിന്നെവിടെ....)

ഗുരുവായൂരിലെ പൊന്നുണ്ണിക്കൺനന്റെ തിരുവധരങ്ങളിൽ നിന്നോ (2)
എവിടെ നിന്നൊഴുകിയെത്തുന്നിതെൻ ആത്മാവിൽ
അമൃതം പൊഴിക്കുമീ നാദം
(എവിടെ നിന്നെവിടെ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts