മയിലും വേലും തുണയ്ക്കണം
പുഷ്പാഭരണം
Mayilum Velum Thunayakanam (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:38.

മയിലും വേലും തുണയാകണം - എന്‍
മനസ്സില്‍ മുരുകാ നിന്‍ പദമാടണം
ഉണരുന്ന കാറ്റും നിന്‍ പുകഴ് പാടണം
പഴനിക്കളഭത്തിന്‍ മണം തൂകണം
(മയിലും)

തിരുച്ചെന്തൂര്‍ക്കടലില്‍ നിന്‍ ചിരി കേട്ടു ഞാന്‍
തിരുത്തണിയില്‍ തത്ത്വമൊഴി കേട്ടു ഞാന്‍
തിരുപ്പറംകുന്‍‌റത്തില്‍ സ്വരമായി നീ
തിരുവഴകര്‍‌മലയില്‍ മയിലായി നീ
(മയിലും)

നീ മുന്നിലുള്ളപ്പോള്‍ ഭയമെന്തിനായ്
നീ നിന്റെയച്ഛനും ഗുരുവല്ലയോ
പ്രണവത്തിന്നാധാരപഥമല്ലയോ
കനിവോലം ശിവശക്തിപ്രഭയല്ലയോ
(മയിലും)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts