അക്ഷരം പഞ്ചാക്ഷരം
പുഷ്പാഭരണം
Aksharam Panchaksharam (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.

അക്ഷരം പഞ്ചാക്ഷരം
അക്ഷയപ്രഭാചലം
വിശ്വഭ്രമണകാരകം
ഭക്തഹൃദയ ദോഹദം
(അക്ഷരം)

ഓം നമഃശിവായ [4]
സത്തായ് ചിത്തായ് ആനന്ദമായ്
നൃത്തമാടും വിസ്‌മയം
ശിവം സുന്ദരം... ശിവം സുന്ദരം...
സത്തായ് ചിത്തായ് ആനന്ദമായ്
നൃത്തമാടും വിസ്‌മയം
അണുവണുവില്‍‌പോലും ജഗല്‍‌-
താളം തൂകും ശങ്കരം
(അക്ഷരം)

എന്നുമെന്നും പ്രോജ്ജ്വലിക്കും
പൊല്‍‌തിങ്കള്‍ക്കൊടി വെല്‍കുക
ശിവം സുന്ദരം... ശിവം സുന്ദരം...
എന്നുമെന്നും പ്രോജ്ജ്വലിക്കും
പൊല്‍‌തിങ്കള്‍ക്കൊടി വെല്‍കുക
അനന്തതയായൊഴുകും സത്യ-
ശക്തി ഗംഗ വെല്‍കുക
(അക്ഷരം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts