വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:32.
ജന്മസാഗരസീമയിൽ നിന്നെയും തേടി വന്നു ഞാൻ എത്ര സംക്രമസന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ ശ്രീമുഖം തേടി നിന്നൂ ഞാൻ ഇന്ദുകാന്തമലിഞ്ഞിടും നിന്റെ മന്ദഹാസ നിലാവിലും താഴംപൂവുപോൽ എൻ മനം താഴെ നിന്നു വിമൂകമായ് താഴെ നിന്നു വിമൂകമായ് (ജന്മസാഗരസീമയിൽ ...) പണ്ടൊരാതിരരാത്രിയിൽ പൂത്ത പാരിജാതവും കൊണ്ടു ഞാൻ വന്നു നിൻ മോഹ ജാലകങ്ങളിൽ സോമലേഖയുമൊത്തു ഞാൻ സോമലേഖയുമൊത്തു ഞാൻ (ജന്മസാഗരസീമയിൽ ....) പ്രേമസാരംഗി മീട്ടി നീ എന്റെ പ്രാണനിൽ ശ്രുതി ചേർക്കുമോ എന്റെ വാനിലും നിന്റെ സംഗീത രാജഹംസങ്ങൾ പോരുമോ രാജഹംസങ്ങൾ പോരുമോ (ജന്മസാഗരസീമയിൽ ....) | |