നാരായണാമുർത്തേ ഗുരുനാരായണാ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
Narayana Moorthe Guru Narayana (Oru Jathi Oru Matham Oru Dhaivam Manushyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനകുമാരനാശാൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 17:35:23.
നരായണ മൂർത്തേ, ഗുരു നരായണ മൂർത്തേ,
നരായണ മൂർത്തേ, ഗുരു നരായണ മൂർത്തേ,

ആരായുകിലന്ധത്വ മൊഴിച്ചാതിമഹസ്സിൻ
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നരായണ മൂർത്തേ, ഗുരു നരായണ മൂർത്തേ.
(നാരായണ.....)
അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിൻ പാവന പാദം ഗുരു നരായണ മൂർത്തേ,
(നാരായണ.....)
അന്യർക്കു ഗുണം ചെയ്‌വതിനായുസ്സുവപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലി ചെയ്‌വൂ;
സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂത്തേ,
(നാരായണ.....)
വാദങ്ങൾ ചെവിക്കൊണ്ടു, മതപ്പോരുകൾ കണ്ടും
മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ.
വേദാഗമ സാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ.
(നാരായണ.....)
മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽകെട്ടിയിഴപ്പൂ
ആഹാ ബഹുലക്ഷംജന മങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ
(നാരായണ.....)
അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെയോഗം
എങ്ങും ജന ചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ.

നരായണ മൂർത്തേ, ഗുരു നരായണ മൂർത്തേ,
നരായണ മൂർത്തേ, പരമാചാര്യ നമസ്തേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts