ആന്ദോളനം മനസ്സിൻ
ഭാവ ഗീതങ്ങൾ
Aandolanam Manassin (Bhaava Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.
ആന്ദോളനം...
മനസ്സിന്‍ ഊഞ്ചലില്‍
ആന്ദോളനം (ആന്ദോളനം)

ഒരു കാറ്റില്‍ ഓര്‍മ്മകൾ ‍തന്‍
ഇല്ലിമുളംകാടിളകി (ഒരു)
ഓടിയെത്തി കുളിരു പകരും
ഓടക്കുഴല്‍‌ വിളികളില്‍
ആയിരമായിരം ആന്ദോളനം

നിറമിട്ടു നിമിഷങ്ങള്‍
ആദിയഹസ്സുകള്‍ തെളിഞ്ഞു (നിറമിട്ടു)
ബാല്യകാലത്തേന്‍ തുളുമ്പും തൊടികളില്‍
തുരുതുരെ കാറ്റത്തു മധുരം-
പൊഴിയുമൊരാന്ദോളനം...

ഞാണൊലികള്‍ മുഴങ്ങുമ്പോള്‍
അമ്പുകളെത്രയുതിര്‍ന്നു (ഞാണൊലി)
ഭാവിയെന്ന ദൂരേയുള്ള തലങ്ങളില്‍
ഇന്നിന്റെയുള്ളില്‍‌ നിന്നും
ഉന്നത്തിലുലയുമൊരാന്ദോളനം
(ആന്ദോളനം)











malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts