അജപാല ബാലികേ
ഓണപ്പാട്ടുകള്‍ (ഒന്ന്)
Ajapaala Baalike (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.
അജപാലബാലികേ നിന്നെയും തേടി ഞാന്‍
അടവികള്‍‌തോറും അലഞ്ഞിരുന്നു!
പലപല ജന്മത്തിന്‍ പവിഴത്തുരുത്തുകള്‍
പകലുകള്‍ രാത്രികള്‍ ഞാനലഞ്ഞു!
(അജപാല...)

ഇനി വരും ജന്മത്തിലെങ്കിലും നീ വാഴും
വനതരുഛായയിലെത്തിയെങ്കില്‍...
അരിയ നിന്‍ മുന്തിരിത്തോപ്പിലെന്‍ സല്‌ക്കാരം
നുകരാനെനിക്കു കഴിഞ്ഞുവെങ്കില്‍...
(അജപാല...)

ഒരു മരുഭൂമിയില്‍ തീജ്വാലപോല്‍ മിന്നി
വിടരുന്ന പൂവിന്റെ വേദനയില്‍...
മൃദുലാംഗുലികളാല്‍ തഴുകുന്ന കാറ്റിലെ
കുളിരുപോല്‍ നീയടുത്തെത്തിയെങ്കില്‍...
(അജപാല...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts