ഒരു സന്ധ്യ
വിഷാദ ഗാനങ്ങൾ 2
Oru sandhya (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:27.

ഒരു സന്ധ്യ ഒരു സന്ധ്യ
ഓര്‍മ്മയില്‍ ഉണ്ടെന്റെ ദേവീ
ഒരു ദീപം ഒരു ദീപം
ആത്മാവില്‍ എരിയുന്നു ദേവീ (ഒരു സന്ധ്യ )
ദേവീ …ദേവീ …

കതിര്‍നാളം പോലെയാ കാവില്‍ നീ നിന്നപ്പോള്‍
കരളിന്‍ തുടിപ്പന്നു കൂടി (കതിര്‍ )
കാറ്റിലെ മുകുളം പോല്‍ ഇളകുമാ കണ്‍കളില്‍
അറിയാതെ ഞാന്‍ എന്തോ തേടി
നിന്‍ നീലക്കൂന്തല്‍ പോല്‍ തിരയിളക്കീടുമാ
ഇരുളില്‍ ഞാന്‍ എന്നെ മറന്നു
(ഒരു സന്ധ്യ )

അഭിലാഷമൊന്നെന്നില്‍ ചിറകണിഞ്ഞപ്പോള്‍
അരുതെന്ന് നിന്‍ കൈ വിലക്കി (അഭിലാഷ )
അരുതാത്തതൊന്നും ഞാന്‍ ചെയ്തില്ല പക്ഷെ
എന്‍ അധരം നിന്‍ അധരത്തെ തഴുകി
അതിലുള്ള മധുരമെന്‍ ഹൃദയ ദലങ്ങളില്‍
അമൃതിന്‍ കണം ഇന്നും പെയ്തു
(ഒരു സന്ധ്യ )






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts